ദിസ്പൂർ: ലവ് ജിഹാദ് കേസുകളിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ നൽകുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതിനായി പുതിയ നിയമം സർക്കാർ പാസാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അസമിൽ ജനിച്ച വ്യക്തികൾക്ക് മാത്രമേ സംസ്ഥാന സർക്കാർ ജോലിയിൽ നിയമനം നടത്താനുള്ള യോഗ്യതയുള്ളൂവെന്നും ഇതിനായുള്ള നിയമവും സർക്കാർ ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം നിയമനങ്ങൾ നടത്തും. അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















