ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന കേരള സ്റ്റോറി എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ .ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നുവെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത് .
‘വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചു. എനിക്ക് അത്തരം സിനിമകൾ ഇഷ്ടമാണ് . എന്നാൽ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാൽ അതും മികച്ച സിനിമയായിരുന്നു .‘ – അദ്ദേഹം പറഞ്ഞു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് . ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. 40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.