മനാമ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംസ്കൃതി ബഹ്റിൻ. ഉരുളെടുത്ത ഒരു കുടുംബത്തിന് സംഘടന വീടു നിർമ്മിച്ച് നൽകും. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചു.
പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ്, ഹരീഷ് നായർ, ബാലചന്ദ്രൻ കൊന്നക്കാട്, ഗണേഷ് നമ്പൂതിരി, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അജികുമാർ, സിജുകുമാർ എന്നിവർ അനുശോചന സന്ദേശങ്ങൾ വായിച്ചു.
യോഗത്തിൽ രജീഷ് സ്വാഗതവും, രഞ്ജിത്ത് പാറക്കൽ നന്ദിയും രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വയനാടിന് സഹായഹസ്തങ്ങൾ നീട്ടുന്നത്.










