സുവ: ത്രിരാഷ്‌ട്ര സന്ദർശനത്തിന് തുടക്കം കുറിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ആറ് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഫിജിയിലെത്തി. സുവ വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ഫിജി പ്രസിഡന്റ് റാതു വില്യം മൈവിലി കിറ്റോണിവെറെയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി ഫിജിയിലെത്തിയത്.
പ്രസിഡന്റ് റാതു വില്യവുമായും പ്രധാനമന്ത്രി സിതിവേനി റബുകയുമായും രാഷ്‌ട്രപതി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഫിജിയിലെ ഇന്ത്യൻ പ്രവാസികളുമായി രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തും. ഫിജിയൻ പാർലമെന്റിനെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്‌ട്രപതി ഫിജി സന്ദർശിക്കുന്നത്.
ഫിജിയിൽ നിന്ന് ന്യൂസിലാൻഡിലേക്കും പിന്നീട് ടിമോർ -ലെസ്റ്റേയിലേക്കും രാഷ്‌ട്രപതി പോകും. വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ വിദേശ സന്ദർശനം. ന്യൂസിലാനൻഡ് ഗവർണർ ജനറൽ ഡാമെ സിണ്ടി കിറോയുമായും പ്രസിഡന്റ് ക്രിസ്റ്റഫർ ലക്സണുമായും രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തും.















