പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് സെമി നഷ്ടമാകും. ഒരു മത്സരത്തിലാണ് താരത്തിന് വിലക്കേർപ്പെടുത്തിരിക്കുന്നത്. ഫൗളിനെ തുടർന്നാണ് സസ്പെൻഷൻ
ഇതോടെ നിർണായക മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡ് 15 ആയി ചുരുങ്ങും. “ആഗസ്റ്റ് 4 ന് നടന്ന ഇന്ത്യ- ബ്രിട്ടൻ മത്സരത്തിനിടെ എഫ്ഐഎച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അമിത് റോഹിദാസിനെ ഒരു മത്സരത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു,” എഫ്ഐഎച്ച് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.സസ്‌പെൻഷൻ 35-ാം മത്സരത്തെ ബാധിക്കും (ജർമ്മനിക്കെതിരായ ഇന്ത്യയുടെ സെമി ഫൈനൽ മത്സരം). അമിത് റോഹിദാസ് പങ്കെടുക്കില്ല, ഇന്ത്യയുടെ സ്ക്വാഡിൽ 15 കളിക്കാർ മാത്രമാകും ഉണ്ടാവുക”എഫ്ഐഎച്ച് വ്യക്തമാക്കി.
ഞായറാഴ്ചത്തെ മത്സരത്തിനിടെ രണ്ടാം ക്വാർട്ടറിന്റെ 14-ാം മിനിട്ടിൽ റോഹിദാസിന്റെ സ്റ്റിക് എതിരാളിയുടെ മുഖത്ത് തട്ടിയതിനെ തുടർന്നായിരുന്നു നടപടി. തട്ടിയത് അബദ്ധത്തിൽ ആയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
RED CARD FOR AMIT ROHIDAS IN THE QF ! 🟥
Watch #TeamIndia in action – LIVE NOW on #Sports18 & streaming FREE on #JioCinema 📲https://t.co/A57WUce1QS#OlympicsonJioCinema #OlympicsonSports18 #Olympics #Hockey #JioCinemaSports #Paris2024 pic.twitter.com/dcys88ZQJG
— JioCinema (@JioCinema) August 4, 2024