മാൻഹോളിൽ വീണ നാലുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. നാട്ടുകാർ കുട്ടിയെ ഇതിൽ നിന്ന് കരയ്‌ക്ക് കയറ്റിയെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല.
മാൻഹോൾ ശരിയായി മൂടാതിരുന്ന അധികൃതരാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്ന് പ്രദേശവാസികളും ബന്ധുക്കളും ആരോപിച്ചു. കോൺക്രീറ്റ് സ്ലാബ് ഇളകിയാണ് കുഞ്ഞ് മാൻഹോളിലേക്ക് വീണത്. ഏറെ പണിപ്പെട്ടാണ് കുട്ടിയെ അതിൽ നിന്ന് പ്രദേശവാസികൾ കരയ്‌ക്ക് കയറ്റിയത്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ചകളിൽ ഉത്തരവാദികഴളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുമ്പ് ഗേറ്റ് ഇളകി വീണ് പിഞ്ചു കുഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് പൂനെയിൽ മരിച്ചത്. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് അടുത്ത വിവാദം.
Shocking – महाराष्ट्र के अहमदनगर जिले में मैनहोल में गिरने से ४ साल के बच्चे की मौत। #Maharashtra @News18India pic.twitter.com/b7Gpn1dBxK
— Diwakar Singh (@Diwakar_singh31) August 5, 2024















