വീണ്ടും മദ്യപാനത്തിന്റെ പേരിൽ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നിൽക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ പോയ കാംബ്ലിയെ വഴിയിൽ ഉണ്ടായിരുന്നവരാണ് താങ്ങിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് പോകേണ്ട സ്ഥലത്തേക്ക് 52-കാരനെ കൊണ്ട് എത്തിക്കുകയായിരുന്നു.
ആൾക്കഹോളിന് എന്താണ് ചെയ്യാനാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം എന്നു പറഞ്ഞാണ് വീഡിയോ പ്രചരിച്ചത്. നിമിഷങ്ങൾക്കകം ഇത് വൈറലായി. അതേസമയം 2013-ൽ ഹൃദയാഘാതം വന്ന താരം ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആൻജിയോ പ്ലാസ്റ്റിക്കും വിധേയനായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ കാംബ്ലിക് ദേശീയ തലത്തിൽ പ്രതിഭ കാത്തുസൂക്ഷിക്കാനായില്ല. സച്ചിനൊപ്പം കളി തുടങ്ങിയ താരത്തിന്റെ അച്ചടക്കമില്ലാത്ത ജീവിതം കരിയറിന് വിലങ്ങു തടിയായി. 28-ാം വയസിൽ വിരമിക്കലിൽ എത്തിച്ചു.
It’s really sad what ALCOHOL can do to you. This is former Indian cricketer Vinod Kambli’s state as he’s escorted off his two wheeler by onlookers to safety. 🥃☠️❌ pic.twitter.com/ibBUlDOT3k
— PRASHANT KESHWAIN 🏏 (@pkeshwain) August 5, 2024