താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം; ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം; ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 11:03 am IST
FacebookTwitterWhatsAppTelegram

ബാഡ്മിന്റണിലെ മെഡൽ നഷ്ടത്തിന് പിന്നാലെ ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ. ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഇതിഹാസ താരം തുറന്നടിച്ചു. സെമി ഫൈനലിലും വെങ്കലമെഡൽ പോരാട്ടത്തിലും മുന്നിലെത്തിയതിന് ശേഷം പിഴവുകൾ വരുത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ലക്ഷ്യയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കായികതാരങ്ങൾ ചോദിച്ചതെല്ലാം നൽകിയിട്ടും പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം. ബാഡ്മിന്റണിൽ പി വി സിന്ധുവിന് ശേഷം മികച്ച വനിതാ താരങ്ങൾ ഉയർന്നുവരാത്തതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”1964-ൽ മിൽഖാ സിംഗ്, 80-കളിൽ പി.ടി. ഉഷ എന്നിവർക്ക് ശേഷം നിരവധി തവണയാണ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ നാലാമതെത്തിയിട്ടുള്ളത്. ടൂർണമെന്റുകളിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഫെഡറേഷനുകൾക്കും സർക്കാരിനും മേൽ പഴിചാരാൻ സാധിക്കില്ല. അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്തം താരങ്ങൾക്കാണ്. കഠിനാധ്വാനം ചെയ്യുന്നുണ്ടോയെന്നതിൽ താരങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാരണം താരങ്ങൾക്കെല്ലാം ഫിസിയോതെറാപിസ്റ്റുകളുടെ സേവനം നൽകുന്നുണ്ട്. മറ്റൊരു രാജ്യത്തിലെ താരങ്ങൾക്കും ഇത്രയധികം സൗകര്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല.-” പദുകോൺ പറഞ്ഞു.

വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയോടാണ് ലക്ഷ്യ സെൻ തോൽവി വഴങ്ങിയത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ താരം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി മത്സരം കൈവിട്ടു. സ്‌കോർ: 21-13, 16-21, 11-21.

Tags: prakash padukoneLakshya SenPARIS OLYMPICS 2024
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies