ഓർ‌മ്മകളുടെ അഞ്ചാണ്ട്; കരുത്തിന്റെ സ്ത്രീരൂപം, ഇച്ഛാശക്തിയുടെ ആൾരൂപം; സുഷമ സ്വരാജിൻ്റെ സ്മരണയിൽ രാജ്യം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓർ‌മ്മകളുടെ അഞ്ചാണ്ട്; കരുത്തിന്റെ സ്ത്രീരൂപം, ഇച്ഛാശക്തിയുടെ ആൾരൂപം; സുഷമ സ്വരാജിന്റെ സ്മരണയിൽ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 11:19 am IST
FacebookTwitterWhatsAppTelegram

ഇച്ഛാശക്തിയുടെ ആൾരൂപമായി‌രുന്ന മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചാണ്ട്. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്‌നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു സുഷമ സ്വരാജ്. ബിജെപിയുടെ ദേശീയ നേതാവും ആദ്യ വനിതാ വക്താവുമായ അവർ നിരവധി പേരുടെ ആശ്രയമായിരുന്നു. ഏതൊരു പ്രവാസിയും വിഷമഘട്ടത്തിൽ ഓർത്തിരുന്ന ഒരു പേരായിരുന്നു സുഷമ സ്വരാജ് എന്നത്.

ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ ജനതയുടെ അമ്മയും, സഹോദരിയും ബന്ധുവുമൊക്കെ ആയിരുന്നു അവരെന്ന് പറയാവുന്നതാണ്. വിദേശത്ത് വിഷമതകൾ നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്ത് വില കൊടുത്തും പരിഹരിച്ചിരുന്നു അവർ. സഹായം തേടി വന്ന ആരെയും മടക്കി അയച്ചിരുന്നില്ല സുഷമ എന്ന മഹത് വ്യക്തി. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം പിടിച്ചുപറ്റാൻ അവർ‌ക്ക് സാധിച്ചിട്ടുണ്ട്.

വാക്കിലും നോക്കിലും തീപ്പൊരി പാറിക്കാൻ അവർക്കായി. ലഭ്യമായ വേദികളിലും അവസരങ്ങളിലും ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുഷമ ആയിരുന്നു.

ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14-ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977-ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980-ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞ് ബിജെപി രൂപീകരിച്ചത് മുതൽ സുഷമ പാർട്ടിയിലുണ്ട്. പിന്നീട് ദേശീയനേതൃത്വത്തിലെത്തിയ അവർ രാജ്യസഭാംഗമായി. 1998-ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

രണ്ടാം മോദി മന്ത്രി സഭയിൽ ഒഴികെ കേന്ദ്രത്തിലെ എല്ലാ ബിജെപി സർക്കാരിന്റെയും ഭാഗമായിരുന്നു സുഷമാസ്വരാജ്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009-ൽ നടന്ന തെരഞ്ഞെടുപ്പിൽ 15-ാമത് ലോക്‌സഭയിലേക്ക് മധ്യപ്രദേശിലെ വിദിഷ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രിയായിരിക്കെ, സാധാരണക്കാർക്ക് ഏറ്റവും സ്വീകാര്യയായ മന്ത്രിയായി സുഷമാസ്വരാജ് അംഗീകരിക്കപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയിൽ ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, പട്ന, റായ്പൂർ, ഋഷികേശ്, എന്നിവിടങ്ങളിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചു. രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ വരെ ലോകനേതാക്കളുമായി അടുപ്പം സൂക്ഷിച്ചിരുന്നു.

രാജ്യത്ത് ഒരു ദേശീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന ഖ്യാതിയും സുഷമയുടെ പേരിലാണ്. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയിൽ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി, മുഴുവൻ സമയ വിദേശകാര്യമന്ത്രിയായ ആദ്യ ഇന്ത്യൻ വനിത, ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് തുടങ്ങിയ ബഹുമതികളും സുഷമയ്‌ക്ക് സ്വന്തം.

Tags: remembrance_daysushama swaraj
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies