തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ഗർർർ. ചിത്രം ഒടിടി റിലീസിനെത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഡിസ്റ്റ് പ്ലസ് ഹോട് സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഏറ്റെടുത്തിരിക്കുന്നത്. ഒടിടി റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
സുരാജ് വെഞ്ഞാറമൂട്, മഞ്ജു പിള്ള, സെന്തിൽ ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ഗർർർ. നായകൻ പുലിക്കൂട്ടിൽ അകപ്പെടുന്നതും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ജൂൺ 13-നാണ് ചിത്രം തിയേറ്ററിലെത്തിയത്. മുഴുനീള കോമഡി എന്റർടൈൻമെന്റ് ചിത്രത്തിന് ആദ്യ വാരം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. എസ്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് ഗർർർ. കുഞ്ചാക്കോ- സൂരാജ് കോംബോ സിനിമാസ്വാദകർ ഏറ്റെടുത്തുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.