പാകിസ്താന് വേണ്ടി ഒരിക്കലും കളിക്കാൻ താത്പ്പര്യം ഇല്ലെന്ന് സിംബാബ്വെ ഓൾറൗണ്ടറും ടി ട്വന്റി നായകനുമായ സിക്കന്ദർ റാസ. പാകിസ്താനിൽ ജനിച്ച അദ്ദേഹം കുടുംബത്തോടൊപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് കുടിയേറുകയായിരുന്നു. സിംബാബ്വെയിലെ മികച്ച കളിക്കാരനിൽ ഒരാളായ റാസ ലോകത്തെ ടി ട്വന്റി ലീഗുകളിലും വിലയേറിയ താരമാണ്. മധ്യനിരയിൽ ആക്രമിച്ചു കളിക്കുന്ന താരം വിക്കറ്റുകൾ നേടുന്ന സ്പിന്നറുമാണ്. സോഷ്യൽ മീഡിയയിലെ ചോദ്യോത്തര വേളയിലാണ് താരം പാക്കിസ്താന് വേണ്ടി കളിക്കാൻ താത്പ്പര്യമില്ലെന്ന് വ്യക്തമാക്കിയത്.
“ജനിച്ചത് പാക്കിസ്താനിൽ ആണെങ്കിലും ഞാൻ ഒരു സിംബാബ്വെക്കാരനാണ്.ഞാനെപ്പോഴും അവർക്ക് വേണ്ടിയാകും കളിക്കുക. എനിക്ക് വേണ്ടി അവരുടെ സമയവും പണവും അവർ ചെലവാക്കിയിട്ടുണ്ട്.ആ വിശ്വാസം നിറവേറ്റാൻ ആണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. ഞാൻ എന്തൊക്കെ നേടിയാലും അവർ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് പകരമാവില്ല.
സിംബാബ്വെ എന്റേതാണ് ഞാൻ അവരുടേതും” – അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയ്‌ക്കെതിരെയുള്ള ടി ട്വന്റി പരമ്പരയിൽ സിം ബാബ്വെയെ നയിച്ചത് റാസ യായിരുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ആദ്യം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കാനും അവർക്കായി .
I am a born Pakistani and a product of Zimbabwe Cricket
I will only and ever represent Zimbabwe 🇿🇼
🇿🇼 spent time and money on me and I am only trying to repay their faith and whatever I achieve will never even get close to repaying it
Zim is mine and am theirs fully https://t.co/Jod5vEXmuM
— Sikandar Raza (@SRazaB24) August 3, 2024