ഒളിമ്പിക്സിലെ ചരിത്ര നേട്ടം രണ്ടു വെങ്കല മെഡലുകളിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിനെയും പരിശീലകനെയും ആദരിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്റഫ്. മനു ഭാക്കറിനും ജസ്പാൽ റാണയ്ക്കും പാരീസിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി.
10 മീറ്റർ എയർ പിസ്റ്റൾ , 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിലുമാണ് താരത്തിന്റെ മെഡൽ നേട്ടം. എക്സിലാണ് ഇരുവരെയും സ്വീകരിച്ച വിവരം അദ്ദേഹം ഫോട്ടോ സഹിതം കുറിച്ചത്. കൂടികാഴ്ചയിൽ ഭഗവദ് ഗീതയുടെ ഇംഗ്ലീഷ് വിവർത്തനം മനുവിന് അഷ്റഫ് സമ്മാനിച്ചു.
“ഈഫലിന്റെ പ്രതീകാത്മക പശ്ചാത്തലത്തിൽ എംബസി വസതിയിൽ ഇരുവർക്കും ആതിഥ്യമരുളാനായതിൽ സന്തോഷമുണ്ടെന്നുംമനു ഭാക്കർ വരുംതലമുറയ്ക്ക് ഏറെ പ്രചോദനമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
അവൾ യാദൃശ്ചികമായാണ് ഷെൽഫിൽ നിന്ന് ആ ബുക്ക് എടുത്തത്. പിന്നീട് ഞാനതവൾക്ക് സമ്മാനമായി നൽകുകയായിരുന്നു. അതിൽ എന്തെങ്കിലും എഴുതി നൽകണമെന്നും അവൾ നിർബന്ധിച്ചു. ഞാനതിൽ ഒരു വാക്യം കുറിച്ചു–അഷ്റഫ് പറഞ്ഞു.
‘കാലാതീതവും സാർവത്രികവുമായ വിജ്ഞാനത്തിന്റെ ഈ നിധിയിൽ നിന്ന് ഒരായുസ്സിന് വേണ്ട പ്രചോദനം ലഭിക്കട്ടെ” എന്നാണ് അഷ്റഫ് ഗീതയിൽ കുറിച്ചത്.
Pleased to host @realmanubhaker & coach @jaspalrana2806 at the embassy residence against the iconic backdrop of the Eiffel.
Mature, wise, grounded, witty. Focused and committed.
More success & glory ahead for her.Learnt much from her. Will surely inspire a generation. pic.twitter.com/qCmv7jGc4a
— Jawed Ashraf (@JawedAshraf5) August 6, 2024