കോഴിക്കോട്: വാഷ്‌ബേസിന് മുന്നിൽ മൂത്രം ഒഴിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോട് കാക്കൂരിലാണ് സംഭവം. വാഷ്‌ബേസിന് സമീപം മൂത്രം ഒഴിക്കാൻ ശ്രമിച്ച യുവാവിനെ ഹോട്ടൽ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ ഹോട്ടൽ തകർക്കുകയായിരുന്നു.
പുതിയാപ്പ് സ്വദേശി ശരത്ത്( 25), കടലൂർ സ്വദേശി രവി എന്നിവരാണ് പ്രതികൾ. രവിയാണ് വാഷ്‌ബേസിന് സമീപത്ത് നിന്ന് മൂത്രം ഒഴിക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ തടയുകയായിരുന്നു. എന്നാൽ യുവാക്കൾ ജീവനക്കാരെ മർദ്ദിക്കുകയും ഹോട്ടൽ തല്ലി തകർക്കുകയും ചെയ്തു.
പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















