ദുബായ്: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ വായനാട്ടിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് ബാപ്‌സ് ഹിന്ദു മന്ദിറിൽ നടന്ന പ്രാർത്ഥനയുടെ ഭാഗമായത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നുവെന്നാണ് റിപ്പോർട്ട്. ഇരുന്നൂറിലധികം പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലാണ് സംസ്കരിച്ചത്. വയനാടിനെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരും മലയാളികളും.