കണ്ണൂർ: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി ആൺകുട്ടിയെ ഇയാൾ കാറിൽ കയറ്റി കൊണ്ടുപോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം തിരക്കിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇതോടെ ഇന്നലെ വൈകിട്ടോടെ ഇയാളെ അറസ്റ്റ് ചെയ്തു. രണ്ടാം ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായിരുന്നു അബ്ദുൾ റസാഖ്.















