നടൻ വിക്രവുമായി കൂടിക്കാഴ്ച നടത്തി റിഷഭ് ഷെട്ടി. ബെംഗളൂരുവിൽ വച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച. വിക്രത്തിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം റിഷഭ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിക്രവുമായുള്ള കൂടിക്കാഴ്ച 24 വർഷത്തെ കാത്തിരിപ്പായിരുന്നുവെന്ന് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് റിഷഭ് കുറിച്ചു.
“ഒരു നടനാകാനുള്ള എന്റെ യാത്രയിൽ വിക്രം സർ എപ്പോഴും എന്റെ പ്രചോദനമായിരുന്നു. നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, ഇന്ന് എന്റെ ആരാധനാമൂർത്തിയെ കണ്ടുമുട്ടി”.
“ഭൂമിയിലെ ഏറ്റവും ഭാഗ്യവാനാണെന്ന് എനിക്ക് തോന്നുന്നു. എന്നെപ്പോലുള്ള അഭിനേതാക്കളെ പ്രചോദിപ്പിച്ചതിന് നന്ദി. തങ്കലാന് എല്ലാവിധ ആശംസകളും നേരുന്നു. ലവ് യു, ചിയാൻ”- റിഷഭ് ഷെട്ടി പറഞ്ഞു.















