യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജകീയമായി ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയത്. നാളെ താരം പാരിസിൽ സ്വർണം നേടിയാൽ ഒരാൾക്ക് പണം നൽകുമെന്നാണ് ക്രിക്കറ്റ് താരം പന്തിന്റെ വാഗ്ദാനം. പണം നൽകുന്നതിലുള്ള മാനദണ്ഡവും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 1,00,0089 രൂപയാണ് നൽകുക.
ട്വീറ്റ് ലൈക്ക് ചെയ്യുന്നവരിൽ നിന്നും ഏറ്റവും കൂടുതൽ കമന്റ് രേഖപ്പെടുത്തുന്നവരിൽ നിന്നുമാണ് താരം വിജയിയെ തിരഞ്ഞെടുക്കുക. കൂടാതെ പ്രോത്സാഹന സമ്മാനമായി തിരഞ്ഞെടുക്കുന്ന 10 പേർക്ക് വിമാനടിക്കറ്റുകളും വിതരണം ചെയ്യും. രാജ്യത്തിന് അകത്തും പുറത്തുമുള്ളവരോട് നീരജിന് പിന്തുണ നൽകണമെന്നും താരം അഭ്യർത്ഥിച്ചു.
If Neeraj chopra win a gold medal tomorrow. I will pay 100089 Rupees to lucky winner who likes the tweet and comment most . And for the rest top 10 people trying to get the atttention will get flight tickets . Let’s get support from india and outside the world for my brother
— Rishabh Pant (@RishabhPant17) August 7, 2024
“>
നാളെയാണ് ജാവലിൻ ത്രോ ഫൈനൽ. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പാരിസ് ഒളിമ്പിക്‌സിൽ നീരജ് കാഴ്ചവച്ചത്. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട 90 മീറ്റർ ഫൈനലിൽ താരം മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞാണ് താരം സ്വർണം സ്വന്തമാക്കിയത്.