ദുബായ്: വേനൽകാലത്തെ കടുത്ത ചൂട് കണക്കിലെടുത്ത് ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയ്‌ക്കുന്നു. സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്‌ക്കാൻ വെള്ളിയാഴ്ച അവധി നൽകുന്ന കാര്യം പരിഗണനയിലാണെന്നും ദുബായ് ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 30 വരെ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കും. പതിനഞ്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ഏഴ് മണിക്കൂറായി കുറയ്‌ക്കും. മാനവവിഭവശേഷി വകുപ്പാണ് “അവർ ഫ്ലെക്സിബിൾ സമ്മർ” എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ചയും ഞാറാഴ്ചയും അവധി ദിവസങ്ങളാണ്.













