തിരുവനന്തപുരം: വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർ.പി ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ. ബി.രവി പിള്ള വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ കൈമാറി. ആർപി ഗ്രൂപ്പ് പ്രതിനിധികളായ ആശിശ് നായർ, കെ.വി. ജെയിൻ, സി.പി നൗഫൽ എന്നിവർ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ചെക്ക് കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – 5 ലക്ഷം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ – 1 ലക്ഷം, മുൻ കേന്ദ്രമന്ത്രി എ.കെ ആൻ്റണി – 50,000 എന്നിങ്ങനെ തുക നൽകി. തെന്നിന്ത്യൻ താരം പ്രഭാസ് രണ്ട് കോടി രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകും. ഗായകൻ എം.ജി ശ്രീകുമാർ ഒരു ലക്ഷം രൂപ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.















