18 വർഷം നീണ്ട യാത്ര ഇവിടെ അവസാനിക്കുന്നു..! പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കിയുടെ വന്മതിലിന് വെങ്കല മെഡലലോടെ പാരിസ് ഒളിമ്പിക്സിൽ പൂർണത നൽകി സഹതാരങ്ങൾ. ഫൈനൽ വിസിൽ മുഴങ്ങിയ പാടെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും ശ്രീജേഷിനെ വാരിപുണർന്നു. അയാളെ ഗോൾ പോസ്റ്റിന് മുന്നിൽ നിർത്തി വണങ്ങിയാണ് ആദരവ് അർപ്പിച്ചത്. ഗോൾവലയ്‌ക്ക് മുന്നിൽ തൊഴുകൈയോടെ കമിഴ് കിടന്ന് ആശ്വാസത്തിന്റെ നെടുവീർപ്പെടുത്ത താരം ചുംബനം കൊണ്ട് ആ മുഹൂർത്തം മനോഹരമാക്കി.

ഇതിനിടെ സഹതാരങ്ങൾ അദ്ദേഹത്തെ സ്നേഹത്തിൽ പൊതിഞ്ഞു. ശേഷം ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരുന്നുള്ള പതിവ് ആഘോഷവും. നായകൻ ഹർമ്മൻ പ്രീത് ശ്രീജേഷിനെ തോളേറ്റിയാണ് ആ യാത്രയയപ്പ് പൂർണമാക്കിയത്. പതിവ് പോലെ ഇന്നും ഇന്ത്യൻ ഗോൾ വലയ്‌ക്ക് മുന്നിൽ പലകുറി ശ്രീജേഷ് രക്ഷകനായി അവതരിച്ചു. 2-1 ന് ജയിച്ച് ഇന്ത്യ വെങ്കലം നിലനിർത്തുമ്പോൾ സ്റ്റേഡിയം ഒന്നാകെ ഇന്ത്യക്കായി ആരവം മുഴക്കി.

എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അനുമോദനങ്ങൾക്കുമൊപ്പം ഒരു ഒളിമ്പിക് മെഡൽകൂടി അക്കൗണ്ടിലെത്തിച്ചാണ് താരം കളമൊഴിയുന്നത്. 2006-ലാണ്ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ആദ്യമായി ഗോൾവലയുടെ കാവലാളാകുന്നത്. പിന്നീടിങ്ങോട്ട് ലോകം കണ്ടത് കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നേർസാക്ഷ്യമായിരുന്നു.335 മത്സരങ്ങളിലാണ് താരം ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

നാല് തവണ ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു ( ലണ്ടൻ, റിയോ, ടോക്കിയോ, പാരിസ്) ടോക്കിയോയിലും പാരിസിലും വെങ്കല നേട്ടം.മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി( രണ്ടു തവണ വെള്ളി നേടി).നാല് ഹോക്കി ലോകകപ്പുകളിൽ ഭാഗമായപ്പോൾ മൂന്ന് തവണ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു.
#Bronze medal for the #Hockey team 👏👏👏pic.twitter.com/fFVNfwemSZ
— Aryan (@chinchat09) August 8, 2024
(രണ്ടു ഗോൾഡും ഒരു സിൽവറും). രണ്ടുതവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു(2020-21,2021-22) ഹോക്കി ഇന്ത്യയുടെ മികച്ച ഗോൾകീപ്പറായത് മൂന്ന് തവണ(2014,2021,2023). ഹോക്കി ഇന്ത്യയുടെ ബെൽജിത് സിംഗ് അവാർഡ് 2015 ൽ നേടി.2015ൽ അർജുന അവാർഡ്, 2017-ൽ പദ്മശ്രീയും 2021ൽ രാജ്യം ഖേൽരത്ന പുരസ്കാരവും നൽകി ആദരിച്ചു.
Winning moment! pic.twitter.com/OfZXyUIxGW
— Anshul Pandey (@Anshulspiritual) August 8, 2024















