നടൻ നാഗചൈതന്യയുമായി വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ നടി ശോഭിത ധുലിപാലയ്‌ക്ക് നേരെ സൈബർ ആക്രമണം. ശോഭിതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബ ജീവിതം തകരാൻ കാരണം ശോഭിതയാണെന്ന രീതിയിലാണ് കമന്റുകൾ.
നാഗചൈതന്യയുമായുള്ള ജീവിതം നന്നാവില്ല, സാമന്തയുടെ ജീവിതം നശിപ്പിച്ചു, സാമന്തയും നാഗ ചൈതന്യയുമാണ് ചേർച്ച, നാഗചൈതന്യയുടെ കുടുംബം തകർത്തു, എത്രമാസം നിങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് കണ്ടറിയാം എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.

നാഗചൈതന്യയുടെ ഹൈദരാബാദിലെ വസതിയിൽ വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നാഗചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളുകളായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുവരെയും ഇരുവരും ഇതിനെ കുറിച്ച് പ്രതികരണങ്ങൾ ഒന്നും നൽകിയിരുന്നില്ല. ഇതിനിടയിലാണ് വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുന്നത്.
നടി സാമന്തയായിരുന്നു നാഗ ചൈതന്യയുടെ മുൻ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹിതരായത്. നാലു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021- ഒക്ടോബറിൽ ഇരുവരും വിവാഹമോചിതരായി.
View this post on Instagram















