നടൻ നാഗചൈതന്യയുടെ വിവാഹനിശ്ചയം ഇന്ന് രാവിലെയാണ് നടന്നത്. നടി ശോഭിത ധൂലിപാലെയെയാണ് നാഗ ചൈതന്യ വിവാഹം കഴിക്കുന്നത്. പിതാവ് നാഗാർജുനയാണ് ചിത്രങ്ങൾ പങ്കുവച്ച് വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സമാന്ത റൂത്ത് പ്രഭുവിന്റെ ആദ്യ പ്രതികരണവുമെത്തി. താരം ഇക്കാര്യത്തിലല്ല പ്രതികരിച്ചത്.
ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ അഭിനന്തിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചത്. നാഗചൈനത്യ വിവാഹ നിശ്ചയത്തിന് തിരഞ്ഞെടുത്തത് സമാന്ത തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ ഓഗസ്റ്റ് എട്ടിന് തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.താരം നടിയോട് പകവീട്ടിയതാണെന്നും നടൻ ആരാധരുടെ വാദം. നാലുവർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് നാഗചൈതന്യയും സമാന്തയും വിവാഹമോചനം നേടുന്നത്.