ധാക്ക : കലാപത്തിന്റെ പേരിൽ പൂച്ചകളെ പോലും വെറുതെ വിടാതെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ . കലാപം തുടങ്ങിയതോടെ പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഹസീന ബംഗ്ലാദേശ് വിട്ട് മണിക്കൂറുകൾക്കകം ഔദ്യോഗിക വസതിയായ ഗണഭൻ പ്രതിഷേധക്കാർ ഏറ്റെടുത്തു. ഷെയ്ഖ് ഹസീനയുടെ വീട്ടിൽ നിന്ന് കസേരകൾ, വസ്ത്രങ്ങൾ, വളർത്തുമൃഗങ്ങൾ, കോഴികൾ, മത്സ്യം, പൂച്ച, ജർമ്മൻ ഷെപ്പേർഡ് തുടങ്ങി നിരവധി സാധനങ്ങൾ പ്രതിഷേധക്കാർ കൊള്ളയടിച്ചു.
ഇപ്പോഴിതാ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കൊള്ളയടിച്ച ജർമ്മൻ ഷെപ്പേർഡിനെയും പൂച്ചയെയും ഗണഭന് തിരിച്ച് നൽകിയെന്ന് ബംഗ്ലാദേശിലെ ഒരു സന്നദ്ധ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്.
ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്ന് കൊള്ളയടിച്ച പൂച്ചയെ 40,000 ബംഗ്ലാദേശി ടാക്കയ്‌ക്ക് വിറ്റതായി ബംഗ്ലാദേശി സന്നദ്ധ സംഘടന സോഷ്യൽ മീഡിയയിൽ പറഞ്ഞു. പിന്നീട് ബംഗ്ലാദേശിലെ പ്രത്യേക സുരക്ഷാ സേന ഹസീനയുടെ പ്രിയപ്പെട്ട ജർമ്മൻ ഷെപ്പേർഡിനെയും,പൂച്ചയെയും തിരികെ കൊണ്ടുവന്നു.
‘അഭ്യരണ്യ’ എന്ന സംഘടനയാണ് ഹസീനയുടെ പൂച്ചയെ തിരിച്ച് നൽകിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജർമ്മൻ ഷെപ്പേർഡിനെ കഴുത്തിൽ ചങ്ങലയിട്ട് ഗണഭനിൽ നിന്ന് വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കലാപകാരികൾ മോഷ്ടിച്ച എല്ലാ മൃഗങ്ങളെയും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംഘടന അറിയിച്ചു. ഇത് മാത്രമല്ല, മൃഗങ്ങളെ പരിപാലിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ഗണഭനിൽ മൃഗങ്ങളെ പരിചരിച്ചിരുന്ന ആളെ തിരികെ കൊണ്ടുവന്നതായി സംഘടന അറിയിച്ചു. ആവശ്യമെങ്കിൽ മൃഗങ്ങളെ ചികിത്സിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മൃഗങ്ങളെ മോഷ്ടിച്ചവർ ഉടൻ തിരികെ നൽകണമെന്നും സംഘടന അഭ്യർത്ഥിച്ചു. . ഹസീനയുടെ ഗോൾഡൻ റിട്രീവറെ മോഷ്ടിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .