ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്ന് റാപ്പർ വേടൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഓസ്ട്രേലിയയിൽ പോയ കാര്യത്തെ പറ്റി വേടൻ പറയുന്നത് .
‘ ഞങ്ങൾക്ക് ഈയിടെ ഒരു ഓസ്ട്രേലിയ ടൂർ ഉണ്ടായിരുന്നു.മെൽബൺ, സിഡ്നി എന്നിവിടങ്ങളിലൊക്കെ ഒരു ഷോയ്‌ക്ക് വേണ്ടി പോയതാണ് .ഓസ്ട്രേലിയയെ പറ്റി വായിക്കുന്ന പോലെയല്ല . നമ്മളെ കണ്ടാൽ മാറി നടക്കുന്നവർ ഉണ്ട് അവിടെ .ഓസ്ട്രേലിയയിലെ വൈറ്റ്സ് ഭയങ്കരന്മാരാണ് . അവിടെവലിയ രീതിയിലുള്ള റേസിസമാണ്. അതു കണ്ട് ഞാൻ ശരിക്കു അത്ഭുതപ്പെട്ടു . ചില കടകളിലൊന്നും നമ്മളെ കയറ്റില്ല. ചില ആളുകൾ നമ്മളെ കണ്ടാൽ മാറി നടക്കും.അവിടെയുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ല . നിങ്ങൾ ആഫ്രിക്കയിൽ നിന്നാണോ എന്നാണ് ചോദിച്ചത് . സൗത്ത് ഇന്ത്യയിൽ നിന്നാണെന്ന് ഞാൻ മറുപടി നൽകി ‘ എന്നാണ് വേടൻ പറയുന്നത് .
അതേസമയം വേടന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനങ്ങളുമുയരുന്നുണ്ട് . ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ അറിയാത്തവർ ഇല്ലെന്നാണ് കമന്റുകൾ