പാരിസ്: ഫ്രാൻസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ യുഎസ് റാപ്പർ പിടിയിൽ. റാപ്പർ ട്രാവിസ് സ്‌കോട്ടാണ് പിടിയിലായത്. ഫ്രാൻസിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോർജസ് വിലായിരുന്നു സംഭവം.
ട്രാവിസും ഇയാളുടെ അംഗരക്ഷകനും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഹോട്ടലിൽ വച്ചും ഇരുവരും വഴക്കിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടെത്തിയ ജീവനക്കാരൻ ട്രാവിസിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
ഇന്നലെ രാത്രി പാരിസ് ഒളിമ്പിക്‌സിൽ നടന്ന പുരുഷന്മാരുടെ ബാസ്‌ക്കറ്റ്‌ബോൾ സെമിഫൈനലും സെർബിയക്കെതിരായ യുഎസ് റാലിയും കാണാനാണ് ട്രാവിസ് പാരിസിലെത്തിയത്. 33 കാരനായ ട്രാവിസിനെതിരെ ഇതിന് മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ പറയുന്നു. ട്രാവിസ് സ്‌കോട്ടിന്റെ ഉട്ടോപ്പിയ എന്ന ഗാനം ഗ്രാമി അവർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.















