കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോേദി കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണാധികാരികൾ, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ബിജെപി നേതാക്കൾ തുടങ്ങിയവരുൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.
മൂന്ന് ഹെലികോപ്റ്ററുകളിലായാകും പ്രധാനമന്ത്രിയും സംഘവും വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തുക. തുടർന്ന് ചൂരൽമലയിൽ ക്യാമ്പിലുള്ളവരെയും ചികിത്സയിലുള്ളവരെയും കാണും. ശേഷം കളക്ടറേറ്റിൽ അവലോകന യോഗം നടത്തും.