ഒളിമ്പിക്സിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് സ്വർണ്ണം നഷ്ടമായപ്പോൾ താൻ തകർന്ന് പോയെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലാണ് താൻ ഇത് സമ്മതിക്കുന്നു എന്ന ആമുഖത്തോടെയുള്ള ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ. ഒപ്പം നീരജുമായി സൗഹൃദം വച്ചു പുലർത്തുന്ന പാക് താരവും , സ്വർണമെഡൽ ജേതാവുമായ അർഷാദ് നദീമിനെയും അദ്ദേഹം ആശംസിച്ചു.നദീമുമായി അടുത്ത ബന്ധം പുലർത്തുന്ന നീരജ് ഏറ്റവും നല്ല മനുഷ്യനാണെന്നും ആനന്ദ് മഹീന്ദ്ര കുറിക്കുന്നു.
‘ ഞാൻ ഏറ്റുപറയുന്നു, ഇന്നലെ രാത്രി ഞാൻ തകർന്നുപോയി @നീരജ്_ചോപ്ര തന്റെ രണ്ടാം ഒളിമ്പിക് സ്വർണം നേടിയില്ല. പക്ഷേ, ഇന്ന് രാവിലെ, റെക്കോർഡ് ഭേദിച്ചതിന് അർഷാദ് നദീമിനെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം നീരജുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെയും . പതറുകയോ ഫൗൾ ചെയ്യപ്പെടുകയോ കുഴങ്ങുകയോ ചെയ്തില്ല. നിശബ്ദമായി സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോ നടത്തി. ഒപ്പം ഒരു മെഡലും നേടി. വിശ്വസനീയവും പ്രവചിക്കാവുന്നതും സ്ഥിരതയുള്ളതുമായ പ്രകടനമാണ് മികച്ച കായികതാരത്തിന്റെ മുഖമുദ്ര. നീരജ്, നിങ്ങൾ ഒരു മികച്ച കായികതാരവും നല്ല മനുഷ്യനുമാണ്. നിങ്ങൾ ഞങ്ങളെയെല്ലാം അഭിമാനിതരാക്കി ‘ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.















