പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നിലനിർത്തിയ ഇന്ത്യൻ ഹോക്കി താരങ്ങൾ തിരിച്ച് ജന്മനാട്ടിലെത്തി. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാജയപ്പെടുത്തിയാണ് അവർ വെങ്കലം സ്വന്തമാക്കിയത്.
ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ താരങ്ങളെ നാസിക് ഡോൾ കൊട്ടിയും പുഷ്പഹാരം അണിയിച്ചും ആരാധകർ സ്വീകരിച്ചു. ജനങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും ക്യാപ്റ്റൻ ഹർമൻപ്രീത് നന്ദി അറിയിച്ചു. തങ്ങൾക്ക് ഊർജം പകരുന്ന പിന്തുയാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്നും വളരെയധികം സന്തോഷവും അഭിമാനവും തോന്നുവെന്നും അദ്ദേഹം പറഞ്ഞു.
” ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ഭാരതത്തിനായി സ്വർണം നേടണമെന്നാണ് ആഗ്രഹിച്ചത്. അത് സാധിച്ചില്ലെങ്കിലും വെറും കയ്യോടെ മടങ്ങി വരേണ്ടി വന്നില്ല. ഇത് ഹോക്കിയോടുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. അടുത്ത തവണയും ഫീൽഡിലിറങ്ങുമ്പോൾ മെഡൽ തന്നെയാകും ലക്ഷ്യം.”- ഹർമൻപ്രീത് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറിയ താരങ്ങളെ കോക്ക്പിറ്റിൽ നിന്നുള്ള അറിയിപ്പോടെയാണ് സ്വാഗതം ചെയതത്.
#WATCH | Indian Men’s Hockey Team players celebrate as they arrive at Delhi airport after winning a bronze medal at the #ParisOlympics2024 pic.twitter.com/UN5edgVqIJ
— ANI (@ANI) August 10, 2024
ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ പി ആർ ശ്രീജേഷ് പാരിസിൽ നിന്ന് മടങ്ങിയെത്തിയിട്ടില്ല. ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തിയ ശേഷമാണ് പി ആർ ശ്രീജേഷ് ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് തിരിച്ചെത്തുക. പുരുഷ ഹോക്കിയിൽ തുടർച്ചയായ രണ്ടാമതും വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ ശ്രീജേഷ് വലിയൊരു പങ്കാണ് വഹിച്ചത്.