ബോളിവുഡിലെ സ്റ്റാർ ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടു. അതിൽ താൻ വിവാഹമോചനം നേടാൻ തീരുമാനിച്ചു എന്നു പ്രഖ്യാപിക്കുന്ന അഭിഷേക് ബച്ചനെയാണ് കാണാനാവുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എന്നാൽ ഇതിലെ ലിപ് സിംഗ് ആൾക്കാർ ചൂണ്ടിക്കാട്ടുകയും എഐ നിർമിതമായ ഡീപ് ഫേക് വീഡിയോ ആണെന്ന് ശക്തമായ വാദമുയർന്നു.
AI- സൃഷ്ടിച്ച വീഡിയോയിൽ, അഭിഷേക് പറയുന്നത് “…ഈ ജൂലായിൽ ഞാനും ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിച്ചു.” എന്നാണ്. “വീഡിയോയുടെ ആധികാരികതയോ ഇത് ശരിയാണോ വ്യാജമായി നിർമിച്ചതാണോയെന്ന് എനിക്കറിയില്ല, ദിവസംതോറും കിംവദന്തികൾ പെരുകുന്നു. ഇരുവരും ഒന്നും പ്രതികരിച്ചില്ല” എന്ന അടിക്കുറിപ്പോടെയാണ് ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്‌ക്കപ്പെട്ടത്.
വീഡിയോ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, വീഡിയോയും ശബ്ദവും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നെറ്റിസൺസ് ഇത് ഓൺലൈനിൽ പങ്കിടുന്നവരെ രൂക്ഷമായി വിമർശിച്ചു. നേരത്തെ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഐശ്വര്യയും അഭിഷേകും വേവ്വേറെ വന്നത് ചർച്ചകൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് അടുത്ത പ്രചരണം.
View this post on Instagram
“>
View this post on Instagram