തൃശൂർ: ഫുട്ബാൾ കളിക്കിടെ പന്ത് വയറിന് ഇടിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർത്ഥി മരിച്ചു. സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. തൃശൂർ മണ്ണുത്തി പെൻഷൻ മൂലയിലെ ടർഫിൽ ശനിയാഴ്ചയായിരുന്നു അപകടം.
പരിക്കേറ്റ മാധവിനെ കൂട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം. ഇതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.