അടുത്തിടെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് പാർഡോ കാരിയേറ അവാർഡ് ലഭിച്ചിരുന്നു. നടന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാലിയിരുന്നു. റെഡ് കാർപറ്റിൽ ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെ ഒരു വൃദ്ധനെ ‘തള്ളുന്ന’ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഫോട്ടോ ഫ്രെയിമിന് അരികിൽ നിന്നിരുന്ന വയോധികനെയാണ് ഷാരുഖ് പിടിച്ചുതള്ളിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വീഡിയോയും പെട്ടെന്ന് പ്രചരിച്ചു. താരം വൃദ്ധനെ കളിയായി തള്ളിയതായിരിക്കുമെന്ന് ചിലർ ന്യായീകരിച്ചു.
എന്നാൽ, മറ്റുചിലർ താരത്തിനെതിരെ ആഞ്ഞടിച്ചു. അവൻ ജീവിതതത്തിലും അഭിനയിക്കുന്ന നല്ല വ്യക്തിയല്ലെന്ന് എപ്പോഴും അറിയാമായിരുന്നു.”എന്ന് ഒരാൾ കമന്റ് ചെയ്തു. “തീർച്ചയായും, ഇത് ഒരു കളിയായ പെരുമാറ്റമല്ല, ഷാരൂഖിന്റെ അഹങ്കാരമായിരുന്നു! മറ്റൊരു ഉപയോക്താവ് പറഞ്ഞു.
. #ShahRukhKhan he pushed that old man!!! Shame on you @iamsrk pic.twitter.com/eA1g3G66xb
— Azzmin✨ SIKANDAR🗿 (@being_azmin) August 10, 2024
“>















