പാലക്കാട്: ചിറ്റൂർ നല്ലെപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിച്ച് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രണ്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറയിൽ നിന്ന് തൃശൂരിലേക്കും ചിറ്റൂരിൽ നിന്ന് കൊഴിഞ്ഞമ്പാറയിലേക്കും പോയിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ബസുകളുടെ മുകൾ ഭാഗം പൊളിച്ച് പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
ബസുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. ബസുകളുടെ അമിത വേഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.















