കൊൽക്കത്തയിൽ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈംഗിക വൈകൃതത്തിന് അടിമയെന്ന് അയൽവാസികൾ. ഇയാൾ നാലുവട്ടം വിവാഹിതനായിരുന്നുവെന്ന് അവർ പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റവും ലൈംഗിക വൈകൃതവും കാരണം മൂന്ന് ഭാര്യമാർ ഉപേക്ഷിച്ച് പോയെന്നാണ് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നാലാം ഭാര്യ അർബുദം കാരണം മരിക്കുകയുമായിരന്നു.
പതിവായി അർദ്ധരാത്രി ഇയാൾ മദ്യലഹരിയിലാണ് വീട്ടിലെത്തിയിരുന്നതെന്നും അയൽവാസികൾ വ്യക്തമാക്കി. അതേസമയം സഞ്ജയ് പാവമാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും മാതാവ് മാലതി റോയ് പറഞ്ഞു. മകൻ പൊലീസിന്റെ സമ്മർദ്ദം താങ്ങാനാകാതെയാണ് കുറ്റം സമ്മതിച്ചത്. അവൻ നിഷ്കളങ്കനാണ്. ആർജി കർ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നാലുപേജുകള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിവരിക്കുന്നത് നടുക്കുന്ന കാര്യങ്ങളാണ്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലീഡിംഗ് ഉണ്ടായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവും. കണ്ണും വായയും ചുണ്ടുകളും മുറിഞ്ഞിരുന്നു. വയറിലും ഇടതു കാലിലും വലതു കൈയിലും മോതിര വിരലുകളിലും ചോരവാർന്ന നിലയിലായിരുന്നു. പ്രതി 23 വരെ പൊലീസ് കസ്റ്റഡിയിലാണ്.