റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. സൗദിയിലെ അൽബഹക്ക് സമീപമാണ് അപകടമുണ്ടായത്. മലയാളിയായ കോഴിക്കോട് സ്വദേശി ജോയൽ തോമസ് (28) ആണ് മരിച്ചത്. അൽബാഹ- തായിഫ് റോഡിലാണ് അപകടം നടന്നത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചത്. ഉത്തർപ്രദേശ്, സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റ് മൂന്ന് പേർ.
പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം കത്തിനശിച്ചു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.