ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം; അമ്മയുടെ ആൺസുഹൃത്തിന്റെ സഹായി അറസ്റ്റിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം; അമ്മയുടെ ആൺസുഹൃത്തിന്റെ സഹായി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 09:30 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മയുടെ ആൺ സുഹൃത്തിന്റെ സഹായി ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കുഞ്ഞിന്റെ അമ്മ, അമ്മയുടെ ആൺസുഹൃത്ത്, ആൺ സുഹൃത്തിന്റെ സഹായി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

അതേസമയം സംഭവം കൊലപാതകമാണോ എന്നതിൽ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു. നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ കുഞ്ഞ് പൂർണ വളർച്ചയെത്താതെയാണ് പ്രസവിച്ചത് എന്ന സൂചനയും പൊലീസിന് ലഭിച്ചതായാണ് വിവരം. അതിനാൽ പ്രതികൾക്കെതിരെ നിലവിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടില്ല.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള കേസുകൾ, മൃതദേഹം രഹസ്യമാക്കി മറവുചെയ്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് മൂന്ന് പ്രതികൾക്കുമെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നത്. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു എന്ന് പൂച്ചാക്കൽ പൊലീസ് അറിയിച്ചു. യുവതിയും ആൺസുഹൃത്തും ഒരുമിച്ച് പഠിച്ചവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചവരുമാണെന് പൊലീസ് പറഞ്ഞു. തകഴിയിലെ പാടശേഖരത്തിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

ഒന്നാം പ്രതിയായ യുവതിയേയും രണ്ടാം പ്രതിയായ ആൺ സുഹൃത്തിനേയും റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി വൈകിട്ടോടെ മൂന്നാം പ്രതിയെയും കോടതിയിൽ ഹാജരാക്കും.

Tags: DeathAlappuzhaaccusednewbornpostmortemThakazhi
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies