ചായ ഇല്ലാതെയുള്ള ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാൻ പോലും മലയാളികൾക്ക് കഴിഞ്ഞെന്ന് വിരില്ല. അത്രമാത്രം ആത്മബന്ധമാണ് ചായയും മലയാളിയുമായുള്ളത്. വ്യത്യസ്ത തരം ചായ കുടിക്കുന്നവരുണ്ട്. പാലൊഴിച്ചും അല്ലാതെയും ഇഞ്ചിയും ഏലയ്‌ക്കായും ചേർത്തും കറുവപ്പ പോലുള്ളവ ചേർത്തും ചായ കുടിക്കുന്നവരുണ്ട്.
എന്തൊക്കെ ചേർത്ത് ചായ കുടിച്ചാലും ഏലയ്‌ക്കാ ചായയുടെ തട്ട് താണ് തന്നെയിരിക്കും. ഏലയ്‌ക്ക ചായ ഗുണങ്ങൾ നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുന്നു. എന്നാൽ ഏലയ്‌ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമെന്ന ധാരണ വച്ചുപുലർത്തുന്നവരും കുറവല്ല. ഇത് വെറും തെറ്റിദ്ധാരണയാണ്.
ജലത്തിന്റെ പിഎച്ച് ലെവൽ 7 ആണ്, അതായത് ന്യൂട്രൽ എന്ന് വിളിക്കുന്ന അവസ്ഥ. പിഎച്ച് ലെവൽ 7-ൽ താഴെയാണെങ്കിൽ അസിഡിക് അലെങ്കിൽ ക്ഷാര സ്വാഭാവമുള്ളവയായി കണക്കാക്കപ്പെടും. ചായയുടെ പിഎച്ച് ലെവൽ സാധാരണഗതിയിൽ 6.4 മുതൽ 6.8 വരെയാണ്. ചായയിൽ ചേർക്കുന്ന ചേരുവകൾ അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. പാൽ അസിഡിക്കാണ്. പാൽചായും അപ്പോൾ അസിഡിക്കായി മാറുന്നു. സ്വാദ് വർദ്ധിപ്പിക്കാനായി ഏലയ്‌ക്കാ ചേർക്കുന്നത് വഴി ചായയുടെ പിഎച്ച് ലെവലിനെ സ്വാധീനിക്കുന്നില്ലെന്നതാണ് വസ്തുത. അതിനാൽ തന്നെ ഏലയ്‌ക്കാ ചേർത്ത് ചായ കുടിക്കുന്നതും അസിഡിറ്റിയും തമ്മിൽ ബന്ധമില്ലെന്ന് സാരം. പോഷകാഹാര വിദഗ്ധനായ ശ്വേത ജെ പഞ്ചൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.
അസിഡിറ്റി പ്രശ്നങ്ങളുള്ളവർ വെറും വയറ്റിലും കിടക്കുന്നതിന് മുൻപും ഇളം ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണ്. തണുത്ത പാലും നല്ലതാണ്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും മറ്റും ദഹനത്തെ സ്വാധീനിക്കുന്നതിനാൽ അസിഡിറ്റി പ്രശ്നമുള്ളവർക്ക് കഴിക്കാവുന്നതാണ്.
View this post on Instagram















