ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി തസ്ലിമ നസ്‍റിൻ. ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകുമെന്ന് തസ്ലിമ നസ്‍റിൻ ചോദിച്ചു. മറ്റ് മതവിഭാഗങ്ങളെ വെറുക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം ഉയർത്തി പിടിച്ച് കൊണ്ട് മതേതര സർക്കാരിന് എങ്ങനെയാണ് അധികാരത്തിൽ ഏറാൻ കഴിയുന്നത്. ഇടക്കാല സർക്കാർ മതേതര സർക്കാരല്ലെന്നും അവർ എക്സ് അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടി. ഹിന്ദുക്കൾ അടങ്ങുന്ന മതന്യൂനപക്ഷങ്ങൾ നേരിടുന്ന കൊടിയ പീഢനത്തിന്റെ പശ്ചാത്തലത്തിലാണ് തസ്ലിമ നസ്‍റിന്റെ വിമർശനം.
ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ ലോകത്തിന് മുന്നിൽ തുറന്ന് കാണിച്ച എഴുത്തുകാരിയാണ് തസ്ലിമ. ഒടുവിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് അവർക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വരികും ചെയ്തു. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.
അതേസമയം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ഇടക്കാല പ്രധാനമന്ത്രി മൂഹമ്മദ് യൂനസ് അപലപിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും മൂഹമ്മദ് യൂനസ് പറഞ്ഞു. മുഹമ്മദ് യൂനസിന്റെ പ്രതികരണത്തോടെ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്ന ഇടത് പാർട്ടികൾ അടക്കം വെട്ടിലായി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം നടക്കുന്നില്ലെന്നും വ്യാജപ്രചാരണമാണെന്നും ആയിരുന്നു ഇവരുടെ നിലപാട്.















