ലക്നൗ: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 70 കാരനായ മുസ്ലിം പുരോഹിതനെ കൈയോടെ പിടികൂടി നാട്ടുകാർ. ഉത്തർപ്രദേശിലെ കാൺപൂരിലെ മഖ്ബറയിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ചയാണ് സംഭവം. പെൺകുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ മൗലാന മുഖ്താർ. മതപണ്ഡിതൻ പെൺകുട്ടിയുമായി വീട്ടിലേക്ക് പോകുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു. സംശയം തോന്നിയതോടെ നാട്ടുകാരൻ പുരോഹിതനെ പിന്തുടണർന്നു. വീട്ടിനുള്ളിൽ കയറ്റിയ ശേഷം ഇയാൾ പെൺകുട്ടിയുടെ വസ്ത്രം അഴിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരൻ അകത്തു കയറി പുരോഹിതനിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പെൺകുട്ടി നിലവിളിച്ചു കരഞ്ഞതോടെ അയൽവാസികളും ഓടിയെത്തി. നഗ്നനായി നിന്ന മുസ്ലിം പുരോഹിതനെ നാട്ടുകാർ ചേർന്ന് തല്ലി. ഇതിനുശേഷമാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ പല കുട്ടികളോടും ഇതിന് മുൻപും പ്രതി മോശമായി പെരുമാറിയിരുന്നു. പുരോഹിതനായതിനാൽ പലരും കേസ് നൽകാൻ മടിച്ചതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും സ്ഥലം എസ് പി അറിയിച്ചു.