അമേരിക്കയുടെ പാട്രിയറ്റിനെ പോലും വിറപ്പിക്കുന്ന എസ്-400 ട്രയംഫ് മാതൃകയിലുള്ള എയർ ഡിഫൻസ് സിസ്റ്റങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തദ്ദേശീയമായ മൂന്ന് വ്യത്യസ്ത തരം മിസൈലുകളാണ് അവതരിപ്പിക്കുക.
ഓരോന്നും വ്യത്യസ്ത ദൂരങ്ങളിൽ ശത്രു ഭീഷണികളെ ലക്ഷ്യം വയ്‌ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പരമാവധി ദൂരപരിധി 400 കിലോമീറ്ററാണ്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ഭീഷണികളെ അതിജീവിക്കാൻ ഈ എയർ ഡിഫൻസ് സിസ്റ്റങ്ങൾക്ക് കഴിയും.പ്രോജക്ട് കുശ എന്ന പദ്ധതി വഴിയാകും നിർമ്മാണം.
ഇന്ത്യയുടെ വിപുലമായ സൈനിക നവീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർമ്മാണം . മാത്രമല്ല മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് പുതിയ തലം കൂടി നൽകുന്ന പദ്ധതിയാണിത് . ഇന്ത്യൻ വ്യോമസേന റഷ്യൻ എസ്-400 സംവിധാനത്തിന്റെ നിരവധി സ്ക്വാഡ്രണുകൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
റഷ്യയുടെ ഏറ്റവും ദീർഘവും ഇടത്തരവുമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനമാണ് S-400.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയറ്റ് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് . അമേരിക്കയുടെ നാല് പാട്രിയറ്റ് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഒരു എസ്–400 ട്രയംഫ്.















