ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ജനത കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുന്നതിനിടെ ലണ്ടനിൽ വീണ്ടും ആക്രമണം. കത്തിയുപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ 34-കാരിക്കും 11 വയസുള്ള പെൺകുട്ടിക്കും പരിക്കേറ്റു. ലണ്ടനിലെ ലെസിസ്റ്റർ സ്ക്വയറിലായിരുന്നു കത്തിക്കുത്ത് നടന്നത്. സംഭവത്തിൽ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമിച്ചത് കുടിയേറ്റ പൗരനാണോയെന്ന കാര്യവും വ്യക്തമല്ല.