എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷ; ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷ; ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കൊല്ലം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.

എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷയാണെന്നും, ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു. ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്.

ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തോട് പ്രേമചന്ദ്രൻ നടത്തിയ പ്രതികരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കേരളത്തിലെ ജമാഅത്ത് ഇസ്ലാമിയും ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്ലാമിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും പ്രേമചന്ദൻ അവരുടെ നാവായാണ് പ്രവത്തിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിനെതിരെ ചെറുവിരൽ പോലും അനക്കാതെ പ്രധാനമന്ത്രിയെ കുറ്റം പറയാൻ ശ്രമിച്ച പ്രേമചന്ദ്രൻ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പ്രക്ഷോഭങ്ങളുമായി ഹിന്ദുഐക്യവേദി മുന്നോട്ടുപോകുമെന്നും കെ.പി ഹരിദാസ് പറഞ്ഞു.

ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ആർഎസ്എസ് പ്രാന്ത കാര്യകാരി അംഗം വി മുരളീധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, ബിജെപി സംസ്ഥാന സമിതി അംഗം എജെ ശ്രീകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ യുവമോർച്ച പ്രവർത്തകരും എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Tags: nk premachandranഹിന്ദു ഐക്യവേദിBangladesh Unrestഎൻകെ പ്രേമചന്ദ്രൻ എംപിഹിന്ദുവിരുദ്ധ പ്രസ്താവനAnti Hindu statement
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies