കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ അക്ഷയ സെന്റർ നടത്തിപ്പുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് മുക്കം പൊലീസ്. ചുള്ളിക്കാപറമ്പിലുള്ള അക്ഷയ സെന്റർ നടത്തിപ്പുകാരനായ ആബിദിനെ സ്ഥാപനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ട് പോവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
വധശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആബിദിനെ ഒരു സംഘമാളുകൾ സ്ഥാപനത്തിലെത്തി ബലമായി പിടിച്ചിറക്കി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും, ഇവരെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.















