യുഎസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും; ഇന്ത്യയ്ക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന് എസ് ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസ് പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും; ഇന്ത്യയ്‌ക്ക് അതിൽ ആത്മവിശ്വാസമുണ്ടെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 01:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവരുമായി ഏറ്റവും നല്ല രീതിയിൽ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” സാധാരണ രീതിയിൽ ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തര വിഷയങ്ങളിൽ അവരും അതേ നിലപാട് തുടരുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ നോക്കിയാൽ ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. അമേരിക്കയുടെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഏറ്റവും നല്ല രീതിയിൽ തന്നെ അവരോട് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും” ജയശങ്കർ പറയുന്നു.

ആഗോള തലത്തിൽ വിവിധ പ്രശ്‌നങ്ങളിൽ എപ്രകാരമാണ് വീക്ഷണം നടത്തുന്നത് എന്ന ചോദ്യത്തിനും ജയശങ്കർ മറുപടി നൽകി. ” യുക്രെയ്ൻ-റഷ്യ, ഇസ്രായേൽ-ഹമാസ് എന്ന് തുടങ്ങീ അസാധാരണമായ രീതിയിൽ സംഘർഷങ്ങൾ നടക്കുന്ന കാലത്തിലൂടെയാണ് നമ്മളിന്ന് കടന്നുപോകുന്നത്. പശ്ചിമേഷ്യയിലും എന്താണ് സംഭവിക്കുന്നത് എന്നത് നിങ്ങൾ കാണുന്നുണ്ട്. അതുപോലെ യുക്രെയ്‌നിലും, ഏഷ്യയുടെ പല ഭാഗങ്ങളിലും ഒക്കെ സംഭവിക്കുന്നത് കാണുന്നുണ്ട്. പ്രശ്‌ന പരിഹാരമെന്നത് വലിയ കടമ്പ തന്നെയായി മാറുകയാണ്.

നമ്മൾ തിരിച്ചറിയാത്ത പ്രശ്‌നങ്ങൾ പോലും ഒരു മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കുന്നുണ്ട്.കൊറോണ വലിയ ആഘാതമാണ് ലോകമെങ്ങും ഉണ്ടാക്കിയത്. അതിൽ നിന്ന് പുറത്ത് വന്നവർ അതിനെ നിസാരമായി കാണുന്നു. എന്നാലിന്നും അതിന്റെ ഭവിഷ്യത്തുകളിൽ നിന്ന് കരകയറാൻ കഴിയാത്തവരുണ്ട്. പല രാജ്യങ്ങളും വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പലരും കടന്നു പോകുന്നത്. വ്യാപാര രംഗത്തെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ കാണുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമെല്ലാം ആഗോള തലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: FEATURED2US President electionEAM S Jaishankar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies