തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പൂങ്കുന്നം ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ.
62 നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. കേസിൽ പ്രമുഖ വ്യവസായി തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി. എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്.















