ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത്. നല്ലത്തണ്ണി എസ്റ്റേറ്റ് ലയങ്ങൾക്കടുത്താണ് കാട്ടുപോത്ത് എത്തിയത്. പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. രാത്രിയും പകലും കാട്ടുപോത്തിന്റെ ശല്യമുണ്ടെന്നും വനം വകുപ്പ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
നേരത്തെ ജനവാസ മേഖലയിൽ തമ്പടിച്ച പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മൂന്നാർ ചുറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ആനയെ തുരത്താത്തതിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.















