സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ’. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടരുകയാണ്. ഇതിനിടെ സിനിമയിൽ മറ്റൊരു വലിയ നടനും ഭാഗമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിലെ ഒരു വലിയ നടൻ അതിഥി വേഷത്തിൽ എത്തുമെന്ന് താരം പറഞ്ഞു.
“ഞാൻ ‘ഭഭബ’ സിനിമയുടെ ഷൂട്ടിംഗിലാണ്. കോയമ്പത്തൂരിൽ ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗ്. ഞാനും ഏട്ടനും തമ്മിലുള്ള സീനുകളാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ദിലീപേട്ടൻ ജോയിൻ ചെയ്തിട്ടില്ല. ചെന്നൈയിൽ നിന്നും വന്നിട്ട് അദ്ദേഹം ജോയിൻ ചെയ്യും. ഇപ്പോൾ ഞാനും ചേട്ടനും തമ്മിലുള്ള കോമ്പിനേഷൻ സീനു ഷൂട്ട് ചെയ്യുകയാണ്. അടുത്തമാസം ആദ്യം മുതൽ ദിലീപേട്ടന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യും”.
“സിനിമയിൽ ഒരു കാമിയോ റോളുണ്ട്. അത് അന്യഭാഷയിൽ നിന്ന് ആയിരിക്കില്ല. മലയാളത്തിലെ വലിയ ഒരു ആൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സിനിമയുടെ അവസാനമാണിത്. ഒരു സ്വീക്കൽ ചെയ്യാൻ പ്ലാൻ ഉണ്ട്. ആദ്യഭാഗം നന്നായി വരികയാണെങ്കിൽ, രണ്ടാം ഭാഗം ഉണ്ടാവും. ഒരു വലിയ ഒരാൾ വരും”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.