ചെന്നൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതി അനുമതി നൽകി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ പ്രധാന പ്രദേശങ്ങളിൽ ദേശീയ പതാക ഉയർത്തി റാലി നടത്താൻ അനുമതി തേടി ബിജെപി പോലീസിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ പോലീസ് ഇത് നിഷേധിച്ചു.
ദേശീയ പതാകയുമായി ഇരുചക്രവാഹന റാലി നടത്താൻ പൊലീസ് വിസമ്മതിച്ചതിനെതിരെ ചെന്നൈ ഹൈക്കോടതിയിൽ കോയമ്പത്തൂർ ബി.ജെ.പി. സെക്രട്ടറി കൃഷ്ണ പ്രസാദ് ഹർജി സമർപ്പിച്ചു. ഇടുങ്ങിയ റോഡിന്റെയും മേൽപ്പാലത്തിന്റെയും നിർമാണ പ്രവൃത്തികൾ കാരണമാണ് റാലി നിഷേധിച്ചതെന്ന് പറഞ്ഞതായി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് മദ്രാസ് ഹൈക്കോടതി പോലീസിനോട് പ്രതികരണം ആരായുകയായിരുന്നു.
റാലിക്ക് അനുമതി നിഷേധിച്ചപ്പോൾ സംസ്ഥാനം ഉന്നയിച്ച ആശങ്കകളിൽ കോടതിക്ക് “മെറിറ്റ്” കണ്ടെതാനായില്ല. പങ്കെടുക്കുന്നവർ അന്തസ്സോടെ ദേശീയ പതാക ഉയർത്തി ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത റാലികൾ നിരോധിക്കരുതെന്നും പോലീസ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.
മോട്ടോർ സൈക്കിൾ, സൈക്കിൾ റാലികളുടെ രൂപത്തിലോ, സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി കാൽനടയായോ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കരുതെന്ന് തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച സംസ്ഥാനത്ത് ബിജെപിയുടെ തിരംഗ റാലിക്ക് അനുമതി നൽകി.
സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ നിയമപ്രകാരം ജയിലിലടക്കണമെന്ന് ഐ.സി.കോടതി ജഡ്ജി ജയചന്ദ്രൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.















