അബു സലീമിനൊപ്പം പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്ന GANGS OF സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ ജോണി ആന്റണിയെയും ടിനി ടോമിനെയും എബിൻ ബിനോയെയും കാണാം. ചിത്രം സെപ്റ്റംബർ 13നാണ് തിയറ്ററിലെത്തുന്നത്.
ഫൈനൽസിന് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാജികൈലാസ് – ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജികൈലാസ് നായക വേഷത്തിൽ അരങ്ങേറുന്നുണ്ട്. അബു സലീമാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വി ആർ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണം രജീഷ് രാമൻ. സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ, കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളടക്കം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.