പനാജി: എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതോടെ അടിയന്തരമായി ലാൻഡ് ചെയ്തു. ഗോവയിൽ നിന്നും മുബൈയിലേക്ക് പുറപ്പെട്ട AI684 എന്ന വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഇതേത്തുടർന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി താഴെ ഇറക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സംഭവം. പറന്നുയർന്ന വിമാനത്തിലേക്ക് പക്ഷി വന്നിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ മാനിച്ച് വിമാനം താഴെയിറക്കി.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം വിദഗ്ധ പരിശോധനയ്‌ക്കായി മാറ്റിയതായും അധികൃതർ പറഞ്ഞു. റദ്ദാക്കിയ യാത്രയുടെ ടിക്കറ്റ് നിരക്ക് നൽകുമെന്നും യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി ലക്ഷ്യ സ്ഥാനത്തെത്തിച്ചെന്നും എയർ ഇന്ത്യ ജീവനക്കാർ വ്യക്തമാക്കി.















