ന്യൂഡൽഹി: ഖാലിദ് മൊഹ്സെൻ ഷാരി ഒരിക്കൽ അദ്ദേഹം ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരമേറിയ പുരുഷനായിരുന്നു.ആ സൗദിക്കാരൻ 542 കിലോ കുറച്ചാണ് ജീവനും ജീവിതവും തിരികെ പിടിച്ചത്. ആ കഥയ്‌ക്ക് നന്ദി പറയുന്നത് മുൻ രാജാവായിരുന്ന അബ്ദുള്ളയോടും.2013-ൽ ഖാലിദിന്റെ ഭാരം 610 കിലോ ആയി ഉയർന്നു. ഇതോടെ ജീവന് ഭീഷണിയും ഉയർന്നു. ഖാലിദ് മൂന്ന് വർഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കേണ്ട തലത്തിലേക്ക് അവസ്ഥ വഷളായി.
ഈ ദുരവസ്ഥ ദുരവസ്ഥയിൽ വാർത്തകളിലൂടെ അറിഞ്ഞ അബ്ദുള്ള രാജാവ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതി ഏറ്റെടുത്തു. ഖാലിദിന് ഉയർന്ന ചികിത്സ സൗജന്യമായി ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടിൽ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് ഫോർക്ലിഫ്റ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. ചികിത്സയ്‌ക്കും ഭക്ഷണക്രമം നിയന്ത്രിക്കാനും 30 മെഡിക്കൽ പ്രൊഫഷണലുകളുടെ ടീമിന് രൂപം നൽകി.
ഗ്യാസ്ട്രിക് ബൈപാസ് സർജറി, പ്രത്യേക ഡയറ്റ് , എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിന്റെ ചികിത്സയിൽ ഉൾപ്പെടുത്തി. വിദഗ്ധരുടെ പിന്തുണയും തേടി. ഓരോദിവസവും ഖാലിദിൽ അവിശ്വസനീയമായ ഫലങ്ങൾ കണ്ടു.
ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാരമേറിയ വ്യക്തിയും ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയുമായിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ പകുതിയോളം കുറച്ചു.2023-ഓടെ, ഖാലിദിന് 542 കിലോഗ്രാം കുറഞ്ഞു. ആരോഗ്യകരമായ 63.5 കിലോയിലേക്ക് എത്തി.
രണ്ടിലേറെ തവണ ചർമ്മം നീക്കംചെയ്യൽ ശസ്ത്രക്രിയകൾ വിധേയനാകേണ്ടിവരികയും ചെയ്തു. അദ്ദേഹത്തിന്റെ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച മെഡിക്കൽ സംഘം ഖാലിദിനൊരു പേരും നൽകി. “സ്മൈലിംഗ് മാൻ”.